Wednesday, January 4, 2012

തുളുമ്പുന്ന യൗവനം

നിന്‍റെ തുളുമ്പുന്ന യൗവനം കണ്ടു ഞാന്‍
ഇന്നലെ  ഉറങ്ങിയില്ലെന്നോമലെ


നിന്‍റെ തുളുമ്പുന്ന യൗവനം കണ്ടു ഞാന്‍
ഇന്നലെ  ഉറങ്ങിയില്ലെന്നോമലെ
ആദ്യത്തെ വര്‍ഷമാണല്ലേ ..........

ആദ്യത്തെ വര്‍ഷമാണല്ലേ
നീ കോളേജില്‍ ആദ്യമാണല്ലേ  

പോകുന്ന വഴികളില്‍ പരിമളം വീശുന്ന
ഫോറിന്റെ മണമൊന്നു വേറെ തന്നെ,
അച്ഛന്‍ ഗള്‍ഫിനാണല്ലേ ..........
അച്ഛന്‍ ഗള്‍ഫിനാണല്ലേ
നിന്‍റെ ലക്ഷണം കണ്ടു ഞാന്‍ ഊഹിച്ചതാ......

മിന്നുന്ന വെല്‍വെറ്റിനുള്ളിലെ  കരളോന്നു
കാണുവാന്‍ ആശയുണ്ടേെറ മോളെ ,
ഇരുചക്ര ശകടമുണ്ടല്ലേ .....
ഇരുചക്ര ശകടമുണ്ടല്ലേ 
നിന്‍റെ അന്നനട കണ്ടു ഞാന്‍ ഉഹിച്ചതാ

സുന്ദരി നിന്‍റെ ഈ പാദുക പിന്‍ പുറം
പോത്തിന്‍ കുളമ്പു പോല്‍ എന്തിങ്ങനെ
തെന്നി വീഴുമ്പോള്‍ പിടിക്കുവാന്‍
ഞാന്‍ ഒരു തെന്നലായ് നിന്‍ കൂടെ വന്നിടട്ടെ

സിനിമ പരസ്യം  ഒട്ടികുവാണോ
പുറം വലുതായ്‌  തുറന്നിട്ടു  ഇരിക്കുന്നു നീ..
കന്ട്രോള്‍ പോകുന്ന പയ്യന്സിനരികിലൂട്
ഒട്ടും നടകരുത് സുര സുന്ദരി ........

നല്ലൊരു കളസം എന്തിങ്ങനെ കീറി നീ
കഷ്ടം ഇത് മോഡലോ പറ്റിക്കലോ
തുന്ന്നുന്ന വിദ്വന് ഷോട്ട് അപ്പ്‌ പറ്റിയാല്‍
പൊന്നും വിലക്കത് വാങ്ങിടാവോ?

കഷ്ടം കൊലപുള്ളികള്‍ പോലെ എന്തിനീ
വളയം കഴുത്തില്‍ പിടിപ്പിച്ചു നീ
ചങ്ങലകള്‍ ഊരി വച്ച് മതിലുകള്‍
ചാടി വന്നതെന്ന് നിരൂപിക്കട്ടെ ഞാന്‍

മനോഹരി  നിന്‍റെ കാര്‍ക്കൂന്തലില്‍ ഓള്‍  ക്ലിയര്‍
നര വന്നതോ  മഞ്ഞത്തെപ്പിച്ചതോ?
കരയേണ്ട നീ കാര്യം ഇല്ലാതെ ഒന്നുമേ
പറയാതെ ഇല്ല ഞാന്‍ ഇന്നേ വരെ

മടിയാതെ ചാരത്ത് വന്നിടുകില്‍
ചേട്ടന്‍ ഉപദേശം ഒരുപാടു ചൊല്ലിതരാം
നിലനില്‍പ്  വേണമേന്നത്മാര്‍ത്ത
നിലപാട്‌ എടുക്കാന്‍ വൈകിടെണ്ട!

കാലത്ത്‌ നേരത്തെ വന്നിടെണം
കയ്യില്‍ ഒരുപാടു ലേഖനം കരുതിടെണം
നോക്കുവോനോക്കെ കൊടുത്തിടണം
കയരായ്‌ അവന്‍മാര്‍ അലഞ്ഞിടണം

കഞ്ഞിക്ക് വക അതില്ലെങ്കിലും കഞ്ഞികള്‍
കത്തിയും വച്ച് കൊണ്ട് അരികില്‍ വരും
കണ്ട ഭാവം നടിക്കാതെ  നീ പോവുകില്‍
കഷ്ടകാലം നിനക്ക് ഒപ്പം  വരും

മണി അടിചിടെണം മാറ്റിനി ടിക്കറ്റിനു
അവന്മാരെ ഊറ്റി  പിഴിഞ്ഞിടണം
മാക്സിമം ചൂഷണം ചെയ്തിടണം
നിന്‍റെ മാനം പോകാതെ സൂക്ഷികണം

കാണേണ്ട രീതിയില്‍ കാണരുത് ഒരിക്കലും
കാശിന്റെ കാര്യത്തിലും കനിവിലും
കണ്ടാമ്ര്യഗത്തിന്‍  തൊലിക്കട്ടി ഓര്‍ത്തിടില്‍
കാര്യങ്ങള്‍ ഈസി ആയി വന്നുക്കൊള്ളും

മിസ്സ്കാള്‍ അടികണം മിനിമം ഒരു നാഴിക
കട്ട്‌ ചെയ്യാതെ സംസാരികണം
റീച്ചാര്‍ജ് ചേച്ചി തെറി പറയുന്നത് വരെ
പഞ്ചാര കാര്യങ്ങള്‍ ചൊല്ലീടണം

പാര്‍ക്കിലും ബീച്ചിലും പോയിടണം
പാരകളെ ദൂരെ കളഞ്ഞിടണം
പശ്ചാത്തലം നീ അറിഞ്ഞിടണം
നീ പാവം എന്നവര്‍ ചിന്തിക്കേണം

എരിയുന്ന സിഗേരെറ്റിന്‍ ആഷു പോലെ
കളയരുത് വെറുതെ ഈ കൌമാരം
ചെത്തിപ്പൊളിക്കണം
നാളത്തെ ജീവിതം ശോഭിക്കണം



കവിത : പ്രഥമധര്‍ശനം


ഈ ഗാനം കേള്‍ക്കാന്‍ :